വില്ലേജ് ഓഫീസിലും കടകളിലും മോഷണം

Monday 25 July 2016 9:30 pm IST

ആലപ്പുഴ: പാതിരപ്പള്ളിയിലും അമ്പലപ്പുഴയിലും മോഷണം. പാതിരപ്പള്ളിയില്‍ വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് എണ്ണായിരം രൂപയിലേറെ കവര്‍ന്നു. ഓഫീസിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഇന്നലെ രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ കടകളില്‍ മോഷണം. പടിഞ്ഞാറെ നടയ്ക്ക് വടക്കുഭാഗത്തെ ഉണ്ണികൃഷണന്റെ ഉടമസ്ഥതയിലുള്ള ഉണ്ണീസ് സ്റ്റോഴ്‌സ്, ദേവകുമാറിന്റെ ദേവന്‍സ് ബേക്കറി എന്നീ കടകളിലാണ് മോഷണം നടന്നത്. രണ്ടു കടകളില്‍ നിന്നും പണം നഷ്ടപ്പെട്ടു. സമീപത്തെ ഹോട്ടലിന്റെ ഓടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ പുറത്തു നിന്ന് കൊണ്ടുവന്ന ഭക്ഷണവും കടയ്ക്കുള്ളില്‍ ഇരുന്നു കഴിച്ച അവശിഷ്ടവും കണ്ടെത്തി. കഴിഞ്ഞ ആറുമാസം മുന്‍പും ഇവിടെ മോഷണം നടന്നിരുന്നു. ആലപ്പുഴ നഗരത്തില്‍ മുഹമ്മദന്‍സ് സ്‌ക്കൂളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടി. സ്‌ക്കൂളിലെ പൈപ്പുകളും മറ്റും തകര്‍ത്തു. ഭരണസിരാ കേന്ദ്രത്തിന് സമീപമാണ് അതിക്രമം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.