'കുടുംബശ്രീ മാട്രിമോണി' ഉദ്ഘാടനം ചെയ്തു

Monday 25 July 2016 9:36 pm IST

കുടുംബശ്രീ മാട്രിമോണി പോര്‍ക്കുളം ഊട്ടുപുരയില്‍ മന്ത്രി എ .സി .മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ഉത്തമമായ ജീവിത പങ്കാളിയെ കണ്ടെത്തി ഭാവി സുന്ദരമാക്കുക’ എന്ന സന്ദേശം ഉയര്‍ത്തികൊണ്ട് കേരളത്തില്‍ തന്നെ ആദ്യമായി ‘കുടുംബശ്രീ മാട്രിമോണി’ സംരംഭം തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിക്കുന്നു. ജില്ലയിലെ പോര്‍ക്കുളം ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സില്‍ ആരംഭിക്കുന്ന ഈ സംരംഭം സേവന മേഖലയിലേക്കുള്ള കുടുംബശ്രീയുടെ പുത്തന്‍ കാല്‍ വെയ്പ്പ് ആണ്.
വിശ്വാസ്യത മുഖ്യ ആകര്‍ഷകമായ കുടുംബശ്രീ സംവിധാനത്തിലൂടെ ഏറ്റവും താഴെ തട്ടില്‍ നിന്ന് പോലും ഒരു വ്യക്തിയുടെ സൂക്ഷ്മ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും എന്നത് മറ്റു മാട്രിമോണികളെ അപേക്ഷിച്ച് കുടുംബശ്രീ മാട്രിമോണിക്ക് മാത്രമുള്ള പ്രത്യേകതയാണ്.’കുടുംബശ്രീ മാട്രിമോണി’ മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.അബ്ദുല്‍ മജീദ് ആമുഖ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ കുടുംബശ്രീ മാട്രിമോണിയുടെ ലോഗോ പ്രകാശനവും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമതി സ്‌കോളര്‍ഷിപ്പ് വിതരണവും, കുന്ദംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ കാലവര്‍ഷകെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബശ്രീ അംഗങ്ങളുടെ വീടുകള്‍ക്ക് ധനസഹായം വിതരണം ചെയ്തു.
കെ.കെ സതീശന്‍, കെ.എസ്.കരീം, രമണി രാജന്‍, യു.പി.ശോഭന, ഷേര്‍ളി ദിലീപ് കുമാര്‍, കെ.ജയശങ്കര്‍, കെ.എ.ജ്യോതിഷ്, റ്റി.കെ. വാസു, കെ.എം. നാരായണന്‍, ജിഷ ശശി, കെ.ഷൈലജ, സീന വില്‍സണ്‍, കെ.എം.പ്രമോദ്, രേണുക ഗണേഷന്‍, വി.എ. അജീഷ്, കെ.പി.ജയപ്രകാശ്, കവിത പ്രേമരാജ്, അഡ്വ.കെ.രഞ്ജിത്ത്, മധു പുന്നാത്തൂര്‍, അംബിക മണിയന്‍, രജിത ഷീബു, പി.എസ്.ശശീധരന്‍, എം.എസ്.പോള്‍, ജിജോ വര്‍ഗ്ഗീസ്, സി.വി.ഭവാനി, അഡ്വ.കെ.രാമകൃഷ്ണന്‍, എന്‍. രാധാകൃഷ്ണന്‍, സുധേഷ് മാസ്റ്റര്‍ , സിന്ധു ബാലന്‍ കൊച്ചന്ന എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.