വണ്ടിപ്പെരിയാര്‍: സ്കൂട്ടറില്‍ കഞ്ചാവ് കടത്തികൊണ്ട് വന്ന വണ്ടിപ്പെരിയാര്‍ പുത്തന്‍വീട്ടില്‍ ജെറിന് ജോര്‍ജജ് ജേക്കബ്(25), തിരുവല്ല കവിയൂര്‍ പരുമൂട്ടില് വീട്ടില്‍ ജോസന് മാത്യു ജോണ്‍ (24) എന്നിവരെ വണ്ടിപ്പെരിയാര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വണ്ടിപ്പെരിയാര്‍ സ്റ്റേറ്റ് ബാങ്കിന് മുന്‍വശം വച്ച് വാഹനപരിശോധന നടത്തവേ ആണ് ഇവരെ പിടികൂടുന്നത്. തമിഴ്നാട് കമ്പം സ്വദേശിയില്‍ നിന്നും കഞ്ചാവ് വാങ്ങി വരുകയായിരുന്നു ഇവര്‍. കഞ്ചാവ് പ്ലാസ്റ്റിക്ക് ഷിമ്മികവറിലാക്കി സ്കൂട്ടറിനുളളില്‍ സീറ്റിനടിയിലായി ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ജോസന് മാത്യു ജോണിന്റെ പേരിലുളളതാണ് സ്കൂട്ടര്‍.വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സി കെ, പ്രിവന്റീവ് ഓഫീസര്‍മാരായ ഹാപ്പിമോന്‍, സേവ്യര്‍ പി. ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി, രവി വി, അനീഷ് ടി. എ., അരുണ്‍ ബി. കൃഷ്ണന്, ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട്പിടിച്ചത്. പ്രതികളെ പീരുമേട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കുമളിയിലും പരിസര പ്രദേശങ്ങളിലും കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: