ദുരൂഹസാഹചര്യത്തില്‍ ആനപാപ്പാന്‍ തൂങ്ങിമരിച്ച നിലയില്‍

Monday 25 July 2016 9:48 pm IST

മുളംകുന്നത്തുകാവ്: ആനപാപ്പാനെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. വെളപ്പായ റോഡില്‍ വേലൂര്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍ മകന്‍ ജയന്‍ (35) ആണ് വീടിനകത്ത് തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം രാത്രി ഇയാള്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് വൃദ്ധരായ മാതാപിതാക്കള്‍ ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മകന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ശരീരത്തില്‍ നിന്നും വാര്‍ന്നുവീണ രക്തം തറയില്‍ കട്ടപിടിച്ചുകിടന്നതും കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്നതും സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. രാത്രി മാതാപിതാക്കള്‍ പിണങ്ങിപ്പോയതിനുശേഷം സംശയാസ്പദമായ രീതിയില്‍ ചിലരെ വീടിന് സമീപത്ത് കണ്ടതായി പോലീസിന് നല്‍കിയ മൊഴിയില്‍ ബന്ധുക്കള്‍ പറഞ്ഞു. അവിവാഹിതനായ ജയന്‍ ഒരു യുവതിയുമായി ബന്ധമുള്ളതായും സൂചനയുണ്ട്. ഇവരുടെ ബന്ധുക്കളാണ് അവിടെ എത്തിയതെന്നും പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.