ജില്ലാ പഞ്ചായത്ത് വികസന രേഖ; സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമമുറി: ജൈവകൃഷി വ്യാപനത്തിനും തരിശ് ഭൂമി കൃഷിക്കും ഊന്നല്‍

Monday 25 July 2016 10:07 pm IST

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിനു കീഴിലെ സ്‌കൂളുകള്‍ക്കും ഘടകസ്ഥാപനങ്ങളിലും ബയോ ഗ്യാസ് പ്ലാന്റ്, എല്ലാ സ്‌കൂളുകളിലും ഷീ ടോയ്‌ലറ്റ്, സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ടോയ്‌ലറ്റ് സൗകര്യത്തോടെ പ്രത്യേക വിശ്രമമുറി തുടങ്ങിയ നിര്‍ദേശങ്ങളുമായി ജില്ലാ പഞ്ചായത്തിന്റെ കരട് വികസന രേഖ. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സെമിനാറിലാണ് ഇതടക്കമുള്ള പദ്ധതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ട്രാന്‍സ് ജെന്‍്‌റര്‍ വിഭാഗത്തെ പൊതുസമൂഹത്തിന്റെ ഭാഗമായി കണ്ട് അംഗീകരിക്കുകയെന്ന കാഴ്ചപ്പാടോടെ ഇവര്‍ക്കായി പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിയും പ്രഖ്യാപിക്കുന്നു. സ്‌കൂളുകളിലും ഘടകസ്ഥാപനങ്ങളിലും ബയോ ഗ്യാസ് പ്ലാന്‍്‌റ് സ്ഥാപിക്കാന്‍ 1,56,83600 രൂപ, സ്ൂളുകളില്‍ ഷീ ടോയ്‌ലറ്റിന് 10983600 രൂപ, സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വിശ്രമമുറി സ്ഥാപിക്കാന്‍ 14600000 രൂപ എന്നിങ്ങനെയാണ് കരട് പദ്ധതി രേഖയില്‍ വകയിരുത്തിയിട്ടുള്ളത്. സയന്‍സ് പാര്‍ക്കില്‍ പ്രദര്‍ശന വസ്തുക്കള്‍ വാങ്ങാന്‍ 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബഡ്‌സ് സ്‌കൂളുകള്‍ക്ക്12 ലക്ഷം, സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് 70 ലക്ഷം, എസ് സി കോളനികളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ 16213000 രൂപ എന്നിങ്ങനെയും നിര്‍ദേശമുണ്ട്. കാര്‍ഷിക മേഖലയില്‍ ജൈവകൃഷി വ്യാപനത്തിനും തരിശ് ഭൂമിയില്‍ കൃഷിചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും യന്ത്രവല്‍ക്കരണത്തിനുമാണ് ഊന്നല്‍. വിഷരഹിത ജൈവ പച്ചക്കറി കൃഷിക്ക് 35 ലക്ഷം, തരിശ്ഭൂമി കൃഷിയോഗ്യമാക്കാന്‍ 20 ലക്ഷം, നെല്‍കൃഷി വികസന പദ്ധതി 45 ലക്ഷം, കാര്‍ഷിക യന്ത്രവല്‍ക്കരണം, ഷെഡ്ഡുകള്‍ എന്നിവക്ക് 2 കോടി, വൃക്ഷ സമൃദ്ധി പദ്ധതിക്ക് 5 ലക്ഷം, ജൈവപച്ചക്കറി വിപണന കേന്ദ്രം-2.5 ലക്ഷം എന്നിവയും കരട് രേഖയിലുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന് 10 ലക്ഷം വകയിരുത്തി. കോഴി മാലിന്യം സംസ്‌കരിച്ച് ജൈവ വളമാക്കുന്നതിന് ചട്ടുകപ്പാറയില്‍ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതി നിര്‍ദേശമുണ്ട്. ഇതിന് 80 ലക്ഷമാണ് വകയിരുത്തിയിട്ടുള്ളത്. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള നിര്‍ദേശവുമുണ്ട്. ഇതിനായി 3 ലക്ഷം രൂപ വകയിരുത്തി. ട്രാന്‍സ്‌ജെന്‍്‌റര്‍ പദവി പഠനവും നയ രൂപീകരണത്തിനും 10 ലക്ഷവും വകയിരുത്തുന്നു. വയോജന പരിരക്ഷക്ക് ആംബുലന്‍സ് വാങ്ങാന്‍ 20 ലക്ഷം, വയോജന സംരക്ഷണ പദ്ധതിക്ക് 8841800 രൂപ, പകല്‍വീടുകള്‍ക്ക് ഫര്‍ണിച്ചറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ 20 ലക്ഷം എന്നിവയും ശ്രദ്ധേയമായ പദ്ധതി നിര്‍ദേശങ്ങളാണ്. മണ്ണിനെയും മനുഷ്യനെയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. കാര്‍ഷിക മേഖലയുടെ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും പ്രധാനമായി കണ്ടാണ് പ്രൊജക്ടുകള്‍ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഭാവിയിലെ വളര്‍ച്ച ലക്ഷ്യമിട്ട് കാര്‍ഷിക ഫാമുകളെ സജ്ജമാക്കാനാവശ്യമായ നിര്‍ദേശങ്ങളാണ് ഈ വര്‍ഷത്തെ പദ്ധതി രേഖയിലുള്ളതെന്ന് കരട് രേഖ അവതരിപ്പിച്ചുകൊണ്ട് വികസന സ്റ്റാന്‍്‌റിങ്ങ് കമ്മിറ്റ്ി ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു അറിയിച്ചു. വരും വര്‍ഷങ്ങളില്‍ ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ക്കും മറ്റും ആവശ്യമായ മികച്ചയിനം നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കാന്‍ കഴിയും വിധം ജില്ലാ പഞ്ചായത്തിന്റെ ഫാമുകളെ വികസിപ്പിക്കുകയാണ് ഇതിന്റെ കാഴ്ചപ്പാട്. എല്ലാവരും നടുക, എല്ലായിടത്തും നടുക, എല്ലായ്‌പ്പോഴും നടുക എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ മുദ്രാവാക്യം. ഇതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യവും വികസിപ്പിക്കാനുള്ള സമഗ്ര നിര്‍ദേശങ്ങളും പദ്ധതി രേഖ മുന്നോട്ടുവെക്കുന്നതായി വി.കെ.സുരേഷ്ബാബു പറഞ്ഞു. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ സ്വാഗതം പറഞ്ഞു. ട്രാന്‍സ് ജെന്റ്ര്‍ ആക്ടിവിസ്റ്റ് ശീതള്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്‍, സെക്രട്ടറി എം.കെ.ശ്രീജിത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കര്‍മസമിതികള്‍ ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.