കണ്ണൂര്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, കണ്ണൂരിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലെ സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ ഭരണ സമിതി അംഗങ്ങള്‍ക്കുള്ള ത്രിദിന നേതൃത്വ പരിശീലന പരിപാടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന് ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയുടെ പ്രവര്‍ത്തനവും പൊതുജന സമ്പര്‍ക്കവും പരസ്പര പൂരകങ്ങളായ രണ്ട് വിഷയങ്ങളാണെന്നും അവയെ സമന്വയിപ്പിക്കുക വഴി വ്യാപാര രംഗത്ത് ഉയര്‍ച്ച നേടാനാവുമെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഭിപ്രയപ്പെട്ടു. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.വി. ശശികുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നിരഞ്ജന്രാജ് അര്‍സ് സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ.ഈശ്വരമൂര്‍ത്തി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: