പാനൂര്‍: അരയാക്കൂലില്‍ ഹോട്ടലിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. അരയാകൂലിലെ താവുപുറത്ത് പവിത്രന്റെ ശ്രീനാരായണ ഹോട്ടലിന് നേരെയാണ് അക്രമം നടന്നത്. ഹോട്ടലിലെ മേശ തകര്‍ത്ത് സമീപത്തെ കുറ്റിക്കാട്ടിലെറിയുകയും മറ്റ് ഫര്‍ണിച്ചറുകള്‍ക്ക് കേട്പാടുകള്‍ വരുത്തുകയും ചെയ്തു. ഹോട്ടലിലെ ഇലക്ട്രിക്ക് ഫ്യൂസുകളും അക്രമികള്‍ ഊരിക്കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് പവിത്രന് പാനൂര്‍ പൊലീസില്‍ പരാതി നല്കി. ഹോട്ടലിന് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ അരയാക്കൂലില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: