കൂത്തുപറമ്പ്: വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം കൂത്തുപറമ്പില്‍ നടന്നു. മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ചാക്കോ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ബിന്നി ഇമ്മൂട്ടി, ഇ.എസ്.ബിജു, വി.ഗോപിനാഥ്, പി.വി.ജയന്, എ.ടി.അബ്ദുള്ളക്കോയ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ചാക്കോ മുല്ലപ്പള്ളി (പ്രസിഡണ്ട്), വി.ഗോപിനാഥ് (സെക്രട്ടറി), പി.വിജയന് (ട്രഷറര്‍), കെ.കെ.സഹദേവന്, വി.പി.മൊയ്തു, കെ.പങ്കജവല്ലി, കെ.വി.ഉണ്ണികൃഷ്ണന് (വൈസ് പ്രസിഡണ്ടുമാര്‍), കെ.പി.പ്രമോദ്, ലത്തീഫ്, പി.പി.ജയറാം (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: