തളിപ്പറമ്പ്: തളിപ്പറമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെപിസിസി അംഗം കല്ലിങ്കല്‍ പത്മനാഭന്, മണ്ഡലം പ്രസിഡണ്ട് സി.സി.ശ്രീധരന് എന്നിവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടും ഗുരുതരമായ ആരോപണങ്ങളുന്നയിച്ചുമാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ് നേതാക്കളായ ഉണ്ണി, കണ്ണന് തുടങ്ങിയവര്‍ക്കെതിരെയും പോസ്റ്ററുകളില്‍ വിമര്‍ശനമുണ്ട്. കോണ്‍ഗ്രസ് സ്ഥാപനത്തിലെ ജോലികള്‍ വിറ്റ് കാശാക്കുന്ന കല്ലിങ്കല്‍ പത്മനാഭനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: