മട്ടന്നൂര്‍: രാഷ്ട്രീയ സ്വയം സേവക സംഘം നെല്ലൂന്നി ശാഖയുടെ ആഭിമുഖ്യത്തില്‍ പിഎച്ച്സി റിസര്‍ച്ചിനായി ജര്‍മ്മനിയിലേക്ക് പോകുന്ന നെല്ലൂന്നിയിലെ കെ.വിനീഷിനെയും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി ഉപഹാര സമര്‍പ്പണം നടത്തി. ഡോ.കെ.പി.സുരേഷ് വിനീഷിനെ പൊന്നാടയണിയിച്ചു. സി.കുഞ്ഞിരാമക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി, കര്‍ഷക മോര്‍ച്ച ജില്ലാ ട്രഷറര്‍ കെ.മോഹനന്, കെ.വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: