പഴയങ്ങാടി: മാടായി കുണ്ടില്‍ തടത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട് കയറി അക്രമം നടത്തിയെന്ന തരത്തില്‍ സിപിഎം നടത്തുന്ന കള്ള പ്രചരണത്തെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ബിജെ.പി.കല്യാശ്ശേരി മണ്ഡലം കമ്മറ്റി പ്രസ്താവിച്ചു.
സിപിഎം പ്രവര്‍ത്തകനായ അനൂപിന്റെ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് തീര്‍ത്തും വ്യക്തിപരമായി നടന്ന സംഭവമാണ് അവിടെ ഉണ്ടായത്.സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്തോഷ് പരിക്കുപറ്റി ആശുപത്രിയിലുമാണ്. ഏറെ നാളുകളായി കള്ള പ്രചരണത്തിലൂടെ നാട്ടിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎം നടപടികള്‍ക്കെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട്, ശങ്കരന് കൈതപ്രം, ടി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: