തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുന്നുകുഴി ഗവണ്മെന്റ് ലോ കോളേജ് ജംക്ഷന് സമീപമുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വഹിച്ചു.
ഒ. രാജഗോപാല്‍ എംഎല്‍എ, നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എം. ഗണേഷ്, ജോര്‍ജ് കുര്യന്, സി. ശിവന്‍കുട്ടി, വി.വി. രാജേഷ്, വി. രാധാമണി, രാജിപ്രസാദ്, അഡ്വ.ജെ. ആര്. പത്മകുമാര്‍, പി. സുധീര്‍, പൂഞ്ചക്കരി സുരേന്ദ്രന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പുതിയ സംഘടനാ സെക്രട്ടറിയായി എം. ഗണേഷ് ഇന്നലെ ചുമതലയേറ്റു.
വിവിധ മോര്‍ച്ചകളുടേയും മാധ്യമ വിഭാഗത്തിന്റെയും ഓഫീസ് തൈക്കാട് മാരാര്‍ജി സ്മൃതിമന്ദിരത്തില്‍ തന്നെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: