ഗുരുവായൂര്‍: കെപിഎംഎസ് 45-ാം സംസ്ഥാന സമ്മേളനം ഗുരുവായൂരില്‍ സമാപിച്ചു. 700 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വരുന്ന മൂന്ന് വര്‍ഷത്തേക്ക് സഭയെ നയിക്കുന്നതിനുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്, ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, ഖജാന്‍ജി ഡോ.പി.പി. വാവ. 51 പേരടങ്ങുന്നതാണ് സംസ്ഥാന സമിതി. കേരളത്തിലെ ഏറ്റവും വലിയ പട്ടികജാതി സംഘടനയായ കെപിഎംഎസി ന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വം പരമാവധി ഉപയോഗപ്പെടുത്തുമെന്നും നിയുക്ത ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: