എടപ്പാള്‍ ടൗണ്‍ ശുചീകരിച്ച് ബിജെപിയുടെ പ്രതിഷേധം

Tuesday 26 July 2016 10:21 am IST

എടപ്പാള്‍: വട്ടംകുളം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാലിന്യം നിറഞ്ഞ എടപ്പാള്‍ ടൗണില്‍ ബിജെപി ശുചീകരണം നടത്തി പ്രതിഷേധിച്ചു. ടൗണിലെ മാലിന്യകൂമ്പാരങ്ങള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ബോധവല്‍ക്കരണ പ്രകടനവും നടത്തി. തവനൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലുമുക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം കെ.പി.രവീന്ദ്രന്‍, നിഷ്ദ് വട്ടംകുളം, അശോകന്‍, സുജീഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.