സ്‌നേഹവീട്ടിലും കുടുംബശ്രീ പൊലിവ്

Tuesday 26 July 2016 10:21 am IST

കോഴിക്കോട്: സ്‌നേഹകൂട്ടായ്മയിലൂടെ പണിതുയര്‍ത്തിയ സ്‌നേഹവീട്ടിലും കുടുംബശ്രീയുടെ പൊലിവ്. കോഴിക്കോട് ജില്ലാമിഷന്റെ നേതൃത്വത്തില്‍ പണിത കുന്ദമംഗലത്തെ കുളമുള്ളക്കണ്ടി മാളു അമ്മയുടെ സ്‌നേഹവീട്ടില്‍ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ. ഷാജഹാന്‍ ഐഎഎസ് സന്ദര്‍ശിച്ചു. വിഷമില്ലാത്ത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിനായി ജില്ലയിലാകെ വനിതകളുടെ നേതൃത്വത്തില്‍ വ്യാപകമായി ജൈവപച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. വനസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി ഫല വൃക്ഷത്തൈ നടലും പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇതോടനുബന്ധിച്ച് മാളു അമ്മയുടെ വീട്ടിലും കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫല വൃക്ഷ ത്തൈകള്‍ നട്ടുപിടിപ്പിച്ചു. സ്‌നേഹവീടിന്റെ ശില്‍പി ടി.പി. മുഹമദ് ബഷീര്‍, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സൈദ് അക്ബര്‍ ബാദ്ഷാഖാന്‍, അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. നാസര്‍ബാബു എന്നിവരും ജില്ലാമിഷന്‍ ടീം അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.