ധാക്ക: ബംഗ്ലാദേശിൽ ഒമ്പത് ഭീകരരെ പോലീസ് വെടിവെച്ച് കൊന്നു. തലസ്ഥാന നഗരിയായ ധാക്കയിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഭീകരരെ സൈന്യം വധിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ധാക്കയിലെ കല്യാണ്‍പുരിലെ ജഹാസ് ബില്‍ഡിംഗിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയ പോലീസ് ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു. റെയ്ഡിൽ രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടി കൂടി. ജമാത്തുല്‍ മുജാഹുദ്ദീന്‍ ബംഗ്ലാദേശ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരും പിടിയിലായവരുമെന്ന് ധാക്ക മെട്രോപോളിറ്റന്‍ പോലീസ് മസൂദ് അഹമ്മദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: