എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്

Tuesday 26 July 2016 3:06 pm IST

ചവറ: തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ നാലുപേര്‍ക്കെതിരെ ചവറ-തെക്കുംഭാഗം പോലീസ് കേസ് എടുത്തു. തിരുവനന്തപുരം സ്വദേശികളായ പാട്ട്ക്കാരന്‍ സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ്, ജെറിന, മധു, കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കെതിരെയാണ് കൊല്ലം മയ്യനാട് സ്വദേശിനി ദീപയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് എടുത്തത്. 2015 ഡിസംബര്‍ 28 മുതല്‍ 2016 ജനുവരി 28 വരെ കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് ദീപ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എയര്‍പോര്‍ട്ടില്‍ 20 ഒഴിവുകള്‍ ഉള്ളതായും നാല്‍പ്പത്തായ്യായിരം രൂപാവീതം നല്‍കിയാല്‍ ജോലിതരപ്പടുത്തി നല്‍കാമെന്നുമാണ് ദീപയെ സന്തോഷ് പറഞ്ഞ് വിശ്വസിപ്പിച്ചത്. സുഹൃത്തുക്കളായ മധു എയര്‍പ്പോര്‍ട്ടിലെ പിആര്‍ഒ ആണെന്നും കൃഷ്ണമൂര്‍ത്തി ഉന്നത ഉദ്യോഗസ്ഥനാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ദീപക്ക് മധു വിവാഹ വാഗ്ദാനവും നല്‍കിയതോടെ ഇവരുടെ ബന്ധുക്കളും പരിചയക്കാരുമായ 20 പേരില്‍ നിന്നായി എട്ട് ലക്ഷത്തി അന്‍മ്പതിനായിരം രൂപ വാങ്ങി പ്രതികള്‍ക്ക് നല്‍കുകയായിരുന്നു. രൂപാ കൈമാറിയത് ദീപയുടെ തേവലക്കരയിലെ ബന്ധുവീട്ടില്‍ വച്ചായിരുന്നു. ജോലി തരപ്പെടുത്തി നല്‍കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച സമയം അവസാനിച്ചതിനെ തുടര്‍ന്ന് ഇടപാടുകാരായ നാലുപേരേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണുകള്‍ സ്വിച്ചോഫ് ആയിരുന്നു. തുടര്‍ന്നാണ് തട്ടിപ്പ് മനസിലാക്കി ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.