ഖാദി ഓണം- ബക്രീദ് മേള ആഗസ്ത് 13 മുതല്‍

Tuesday 26 July 2016 7:04 pm IST

കണ്ണൂര്‍: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനതല ഖാദി ഓണം- ബക്രീദ് മേള കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ആഗസ്ത് 13 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉല്‍ഘാടനം ചെയ്യും. കണ്ണൂര്‍ എംപി പി.കെ.ശ്രീമതി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ:ലിസ ദീപക് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. മേള വിജയിപ്പിക്കുന്നതിനു വേണ്ടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എന്നിവര്‍ രക്ഷാധികാരിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ചെയര്‍മാനും വൈസ് ചെയര്‍മാന്‍ മാരായി അഡ്വ: ലിഷ ദീപക് വാര്‍ഡ് കൗണ്‍സിലര്‍ കെ.ജി.വിജയരാഘവന്‍ ഇ.എ.ബാലന്‍, ജി.കെ.എസ്.പയ്യന്നൂര്‍, വിനോദ്, ടി.സി.മാധവന്‍ നമ്പൂതിരി, പ്രോജക്ട് ഓഫീസര്‍ കണ്ണൂര്‍, മാര്‍ക്കറ്റിങ്ങ് ഡയരക്ടര്‍ ആര്‍.തുളസീധരന്‍ പിള്ള ജനറല്‍ കണ്‍വീനറും പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയരക്ടര്‍ എന്‍.നാരായണന്‍ കണ്‍വീനറായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ ഖാദി ബോര്‍ഡ് ഡയരക്ടര്‍ കെ.എസ്.പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് ഡയരക്ടര്‍ ആര്‍.തുളസീധരന്‍പിള്ള, മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ആര്‍.ഹരികുമാര്‍, പ്രോജക്ട് ഓഫീസര്‍മാരായ ടി.സി.മാധവന്‍ നമ്പൂതിരി, അബ്ദുള്‍ കരീം, പി.സുരേശന്‍, സ്ഥാപന പ്രതിനിധികളായ പി.കെ.സന്തോഷ്, ടി.ഷൈജു, വി.വി.രാജീവന്‍, പി.ടി.വിനോദ്, ടി.ബൈജു എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയരക്ടര്‍ എന്‍.നാരായണന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.