കണ്ണൂര്‍: പ്രമുഖ വസ്ത്ര വ്യാപാരശൃംഖലയായ സെഞ്ച്വറി ഫാഷന്‍ സിറ്റിയില്‍ ബ്രൈഡല്‍ ഫെസ്റ്റ് ആരംഭിച്ചു. ഏറ്റവും പുതിയ ഫാഷനില്‍ അത്യപൂര്‍വ്വങ്ങളായ വിവാഹ സാരികളുടെയും ലെഹംഗകളുടെയും വന്‍ ശേഖരമാണ് ബ്രൈഡല്‍ ഫെസ്റ്റിനായി തയ്യാറാക്കിയിരിക്കുന്നത്. സെഞ്ച്വറി ഫാഷന്‍ സിറ്റിയുടെ കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, ഇരിട്ടി, മാനന്തവാടി ഷോറൂമുകളിലാണ് ബ്രൈഡല്‍ ഫെസ്റ്റ് നടക്കുന്നത്. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പാര്‍ട്ടിവെയര്‍ ഡ്രസ്സുകളുടെയും ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കാവശ്യമായ മെറ്റീരയലുകളുടെയും വിശാലമായ ശേഖരം ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളുടെ ഏതുതരം ബഡ്ജറ്റിലുമുള്ള വസ്ത്രങ്ങളുടെ ഇതുവരെ കാണാത്തത്ര വലിയ ശേഖരമാണ് സെഞ്ച്വറിയുടെ പ്രത്യേകത എന്ന് മാനേജിങ്ങ് പാര്‍ട്ണര്‍മാരായ പി.അഷറഫ് ഹാജി, പി.സിദ്ധിഖ്, പി.ഇബ്രാഹിം, പി.അബ്ദുള്‍ നാസര്‍, പി.ഫിറോസ്, പി.റാസിക്, ശൈലാജ് എന്നിവര്‍ അറിയിച്ചു. പയ്യന്നൂര്‍ ഷോറൂം, ശ്രീകണ്ഠാപുരം മെഗാ ഷോറൂം എന്നിവ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: