തളിപ്പറമ്പ്: കുറ്റിക്കോലില്‍ നെല്ലിയോട്ട് അമ്പലത്തിനു സമീപം ദേശീയപാതയില്‍ ചരക്കു ലോറി ഗുഡ്സ് ഓട്ടോയുടെ പിറകിലിടിച്ചു ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആലക്കോട് സ്വദേശി ജെയിംസിനാണ് പരിക്കേറ്റത്. തലയ്ക്ക് നിസ്സാര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ആമ്പുലന്‍സിന് കടന്നു പോകാന്‍ ഓട്ടോ റോഡിനു ഒതുക്കി നിര്‍ത്തിയപ്പോള്‍ പിറകില്‍ നിന്നും വന്ന ലോറി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: