കണ്ണൂര്‍: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ 2015-16 വാര്‍ഷിക പദ്ധതിയുടെ ഭേദഗതി പ്രൊജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അന്തിമ അംഗീകാരം നല്കി. സമിതി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 18 ഗ്രാമ പഞ്ചായത്തുകളുടെയും 4 ബേഌക്ക് പഞ്ചായത്തുകളെുടെയും ആറ് നഗരസഭകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഭേദഗതി പ്രൊജക്ടുകള്‍ക്കാണ് അന്തിമാംഗീകാരം നല്‍കിയത്. ഇതോടെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഭേദഗതി പ്രൊജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരമായി. സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ.പ്രകാശന്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: