ബ്രിട്ടീഷ് പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ആയുര്‍വ്വേദ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും പൊതുജനാരോഗ്യ കമ്മറ്റി വൈസ് ചെയര്‍മാനുമായ ബോബ് ബ്ലാക്ക്മാന് പുനര്‍നവ ഹോസ്പിറ്റല്‍ ചെയര്‍മാനും എംഡിയുമായ ഡോ. എ. എം. അന്‍വറിന് സമ്മാനിക്കുന്നു. ബ്രിട്ടീഷ് എംപി വീരേന്ദ്ര ശര്‍മ്മ സമീപം
കൊച്ചി: ബ്രിട്ടണ്- ഭാരതം ആരോഗ്യ ഉച്ചകോടിയില്‍ പുനര്‍നവ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ ആയുര്‍വ്വേദ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍-2016 ബഹുമതിക്ക് അര്‍ഹമായി. കണ്ടിന്യൂയിംങ് ആയുര്‍വ്വേദ അവയര്‍നെസ്സ് പ്രോഗ്രാം (സിഎഎപി) വഴി ആയുര്‍വ്വേദത്തിന്റെ ആഗോള പ്രചാരണം സാധ്യമാക്കിയതും ആയുര്‍വ്വേദത്തിന്റെ തനിമ നിലനിര്ത്തുന്നതൊടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വ്വേദ ചികിത്സാ സംവിധാനം കാഴ്ചവച്ചതുമാണ് പുനര്നവയെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്.
ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍എബിഎച്ച്, ഐസ്ഒ 9001:2015, കേരള സര്‍ക്കാറിന്റെ ഗ്രീന്‍ ലീഫ് അംഗീകാരങ്ങള്‍ നേടിയ പുനര്‍നവ കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ട ആയുര്‍വ്വേദ ഹോസ്പിറ്റലാണ്.
ജൂലൈ 20ന് ലണ്ടനിലെ ബ്രിട്ടീഷ് പാര്‍ലമെന്റ് ഹൗസില്‍ ബ്രിട്ടീഷ് എംപി വീരേന്ദ്ര ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്രിട്ടന് പാര്‍ലമെന്റ് അംഗവും പൊതുജനാരോഗ്യ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ബോബ് ബ്ലാക്ക്മാന് പുനര്‍നവ ഹോസ്പിറ്റല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എ. എം. അന്‍വറിന് പുരസ്കാരം സമ്മാനിച്ചു.
ബ്രിട്ടനിലെയും ഭാരതത്തിലെയും വിവിധ ചികിത്സാ മേഖലകളെ പ്രതിനിധീകരിച്ച വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഡോ. അന്‍വര്‍ ആയുര്‍വ്വേദം ജീവിതത്തിന്റെ ശാസ്ത്രം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. ബ്രിട്ടീഷ്- സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കൊമേഴ്സാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: