കമ്പംമെട്ട്: ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കിടെ കഞ്ചാവുമായി ഒരാള്‍ പോലീസ് പിടിയില്‍. തമിഴ്നാട് ആണ്ടിപെട്ടി കടമലൈകുണ്ട് അംബേദ്കര്‍ തെരുവ് സ്വദേശി കോടീശ്വരന് (33) നെയാണ് എസ്ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 6 മണിയോടെ സമീപത്ത് ബസിറങ്ങിയ ശേഷം നടന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെയാണ് പ്രതി കുടുങ്ങുന്നത്. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: