പാലാ: സര്‍ക്കാര്‍ അനുവദിച്ചു നല്കുന്ന വിവിധ പെന്‍ഷനുകളെ സംബന്ധിച്ച് ഉയര്‍ന്നു വന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യം. അപേക്ഷ നല്‍കുന്നതിനും അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതിലും സാമൂഹ്യ സുരക്ഷാ മിഷന്, ക്ഷേമ ബോര്‍ഡുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വ്യക്തവും സുതാര്യവുമായ നിലപാട് സ്വീകരിക്കണം.
കര്‍ഷക പെന്ഷന്, വാര്‍ദ്ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, തൊഴില്‍ രഹിതവേതനം എന്നിവയ്ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാലും നിസാരകാര്യങ്ങള്‍ പറഞ്ഞ് അപേക്ഷ തള്ളുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. വ്യവസ്ഥകള്‍ ലഘൂകരിച്ച് ക്ഷേമ പെന്‍ഷനുകള്‍ യഥാസമയം നല്കാന് വേണ്ട നടപടിയുണ്ടാകണമെന്ന് മനുഷ്യാവകശാ സംരക്ഷണസമിതിയംഗം രാധാകൃഷ്ണന് പുതുപ്പള്ളി മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: