ന്യൂദല്‍ഹി: പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ ഗുരുപൂജ നടന്നു. ലോകഗുരുവായ വേദവ്യാസന്റെ ജന്മദിനമായ ഗുരു പൂര്‍ണിമ ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ ജനറല്‍ സെക്രട്ടറി പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ കാണപ്പെട്ട ദൈവമായ അച്ഛനമ്മമാരെയും ഗുരുവിനെയും ദൈവമായികാണണമെന്നും അനുസരണ ശീലമുള്ള കുഞ്ഞുങ്ങളായി നാടിനും വീടിനും ഉപകാരമുള്ളവരായി വളരണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗുരുവായി സത്യഭാമ അമ്മയെ ആദരിച്ചു.
ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സെക്രട്ടറി ബാലചന്ദ്രന്, സൗത്ത് സെന്‍ട്രല്‍ മേഖല ഓര്‍ഗനൈസിങ് സെക്രട്ടറി യു.ടി. പ്രകാശ്, സൗത്ത് സെന്‍ട്രല്‍ മേഖല സെക്രട്ടറി അമ്പിളി സതീഷ്, പാര്‍ത്ഥസാരഥി ബാലഗോകുലം രക്ഷകര്‍ത്തൃ സമിതി പ്രസിഡന്റ് കാട്ടൂര്‍ സനല്‍, ആര്‍എസ്എസ് പട്ടേല്‍ നഗര്‍ ജില്ലാ അന്യഭാഷാ പ്രമുഖ് സതീഷ് കുമാര്‍, ആര്‍എസ്എസ് പട്ടേല്‍ നഗര്‍ ശാഖാ കാര്യവാഹ് ചന്ദ്രദേവ്, രക്ഷകര്‍ത്തൃസമിതി സെക്രട്ടറി രമേശ്, ബിനീഷ്, സുജ അശോക്, പുഷ്പ ഷിബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: