കോട്ടയം: സമൂഹനന്മയ്ക്കായി തൊഴിലാളി ശക്തി എന്ന മുദ്രാവാക്യം സ്വീകരിച്ചുകൊണ്ട് ബിഎംഎസ് കോട്ടയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം മുനിസിപ്പല്‍ പഞ്ചായത്തുതലങ്ങളിലായി 23ന് ബിഎംഎസ് ഭവനില്‍ നടന്ന സ്ഥാപനദിന സമ്മേളനം ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.എം.പി.ഭാര്ഗവന് ഉദ്ഘാടനം ചെയ്തു. ഭരണത്തിന്റെയും കൊടിയുടെയും നിറം നോക്കാതെ തൊഴിലാളി താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് ബിഎംഎസിനെ ഭാരതത്തില്‍ ഒന്നാമത്തെ ട്രേഡ് യൂണിയന് സംഘടനയാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് തങ്കച്ചന്.പി.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി മനോജ് മാധവന്, എ.പി.കൊച്ചുമോന്, മേഖലാ ഭാരവാഹികളായ പി.ജി.ഗോപാലകൃഷ്ണന്, ജിജു സെബാസ്റ്റ്യന്‍, ജയകുമാര്‍, പി.എന്‍.മോഹനന് നായര്‍, ചന്ദ്രശേഖരപ്പണിക്കര്‍, മുനിസിപ്പല്‍ സെക്രട്ടറി ഉണ്ണി മറ്റക്കര, പ്രസിഡന്റ് ശെല്വന്, ബിജു.കെ.കെ, സജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: