പഴയങ്ങാടി: താവത്ത് റെയില്‍വേ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ഹൈറ്റ് ഗേജില്‍ കണ്ടെയിനര്‍ ലോറിയിടിച്ചു. അമിതഭാരം കയറ്റിയ വാഹനങ്ങളും ഉയരക്കൂടുതലുള്ള വാഹനങ്ങളും കടന്നുപോകുമ്പോള്‍ റെയില്‍വേയുടെ വൈദ്യുതിലൈനില്‍ തട്ടി അപകടമുണ്ടാകുന്നത് തടയാനാണ് ഗേറ്റിനു ഇരുവശങ്ങളിലുമായി റോഡില്‍ ഹൈറ്റ് ഗേജുകള്‍ സ്ഥാപിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ ലോറി കടന്നുപോകുമ്പോള്‍ ഹൈറ്റ് ഗേജില്‍ തട്ടുകയായിരുന്നു. മഹാരാഷ്ട്രയില്‍നിന്നു കണ്ടെയ്നര്‍ നിറയെ ഗുഡ്സ് ഓട്ടോറിക്ഷയുമായി കണ്ണൂരിലേക്ക് വരികയായിരുന്നു എംഎച്ച് 12 എഫ് ഇസെഡ് 9389 എന്ന കണ്ടെയ്നര്‍ ലോറി. അഞ്ചോളം ഓട്ടോകള്‍ നിലംപതിച്ചു. പലതും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
കണ്ടെയ്നര്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗേറ്റിലെ ഹൈറ്റ് ഗേജില്‍ തട്ടി ലോറി നിന്നില്ലായിരുന്നുവെങ്കില്‍ വൈദ്യുതീകരണം പൂര്‍ത്തിയായ ലൈനില്‍ തട്ടി വന്‍ അപകടം ഉണ്ടാകുമായിരുന്നു. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളോ റിഫ്ളക്ടറോ സ്ഥാപിക്കാത്തതാണ് അപകടത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: