കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്

Wednesday 27 July 2016 12:34 am IST

പയ്യന്നൂര്‍: പാലക്കോട് ഓലക്കാലില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് കാര്‍ യാത്രികരായ ആറുപേര്‍ക്ക് പരിക്ക്. കാറോടിച്ചിരുന്ന എട്ടിക്കുളത്തെ നൂര്‍ജഹാന്‍ (34), മക്കളായ നജ്മിന (13), നജാസ് (10), മുഹമ്മദ് റയ്ഹാന്‍ (8), എട്ടിക്കുളത്തെ എം.കെ.ഇര്‍ഫാത്ത് (16), മടായി ചൂട്ടാട് സ്വദേശി കെ.എം.അഷറഫ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പഴയങ്ങാടിയില്‍നിന്നും എട്ടിക്കുളത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള പാലക്കോട് ഓലക്കല്‍ മുസ്ലീം പള്ളിക് സമീപമുള്ള വളവില്‍ നിന്നും കാര്‍ താഴേക്ക് മറിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.