ഇരിട്ടി പാലം പൈലിംഗ് ജോലി വീണ്ടും ആരംഭിച്ചു

Wednesday 27 July 2016 12:34 am IST

ഇരിട്ടി: തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇരിട്ടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പൈലിംഗ് പ്രവര്‍ത്തികള്‍ പുനരാരംഭിച്ചു. പാലത്തിന്റെ ഇരിട്ടി ടൗണ്‍ ഭാഗത്തെ തൂണുകളുടെ പൈലിംഗ് പ്രവര്‍ത്തിയാണ് ഇന്നലെ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് 2014ല്‍ ആദ്യം കരാര്‍ ചെയ്യപ്പെട്ട കമ്പനി പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൈലിംഗ് പ്രവര്‍ത്തികള്‍ തുടങ്ങിയിരുന്നെങ്കിലും പിന്നീട് അവര്‍ കരാര്‍ ഉപേക്ഷിച്ചു പോയതോടെ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി നിലയ്ക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് റീച്ചുകളായാണ് തലശ്ശേരി-വളവുപാറ റോഡിന്റെ പ്രവര്‍ത്തി കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ടാം റീച്ചില്‍ പെടുന്ന നാല് പാലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പാലമാണ് ഇരിട്ടി പാലം. ശ്രീകണ്ഠപുരത്തെ ഇകെകെ കമ്പനിയാണ് പാലത്തിന്റെ ജോലി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.