കോടിയേരി: കൊപ്പരക്കളത്തെ സിപിഎം നിയന്ത്രണത്തിലുളള ബസ്സ് ഷെല്‍ട്ടര്‍ തകര്‍ത്തതില്‍ ദുരൂഹത. ഇന്നലെ രാവിലെയാണ് ഷെല്‍ട്ടര്‍ തകര്‍ത്തനിലയില്‍ കണ്ടത്. എന്നാല്‍ സംഭവം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനാണ് സിപിഎം നേതൃത്വം ഗൂഢ ശ്രമം നടത്തുന്നത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു പങ്കും ഇല്ലെന്നിരിക്കെ, സിപിഎം വ്യാജപ്രചരണം നടത്തുന്നത് അക്രമം നടത്താനുളള ഗൂഢശ്രമമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നിഷ്പക്ഷ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ അധികാരികള്‍ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: