ഇരകളുടെ സംഗമവും പ്രതിഷേധജാഥയും നടത്തി അടക്ക ഫാക്ടറിക്കെതിരായ സമരം ശക്തമാകുന്നു

Wednesday 27 July 2016 9:54 am IST

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈത്ര വന്നിലാപറമ്പിലെ ഗന്ധകം പുകയ്ക്കുന്ന അടയ്ക്കാ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. സമരത്തിന്റെ ഭാഗമായി ഇരകളുടെ സംഗമവും പ്രതിഷേധ ജാഥയും നടത്തി. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാത്ത സ്ഥാപനം അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രോഗങ്ങളും പ്രദേശത്ത് ക്യാന്‍സര്‍പോലുള്ള മാരക അസുഖങ്ങളും പടരുന്നതായും സമരക്കാര്‍ പറഞ്ഞു. വന്നിലാപറമ്പില്‍ നിന്നും സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. അടയ്ക്ക തരംതിരിക്കുന്നതിനു നല്‍കിയ ലൈസന്‍സ് ഉടമ ദുരുപയോഗം ചെയ്ത് ഗന്ധകം എന്ന മാരക വിഷം പുകയ്ക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് പഞ്ചായത്ത് ഇരകള്‍ക്കൊപ്പം നിലകൊണ്ട് ലൈസന്‍സ് റദ്ദുചെയ്തത്. സ്ഥാപനം സള്‍ഫര്‍ കത്തിക്കുന്നതിന്റെ ഫലമായി സ്ത്രീകളും കുട്ടികളും വീടുകളില്‍ അനു'-വിക്കുന്ന പ്രായസങ്ങള്‍ സംഗമത്തില്‍ പങ്കുവച്ചു. ഐക്യദാര്‍ഢ്യ പൊതുയോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മറ്റി പ്രസിഡന്റ് ഒ.അക്ബറലി അദ്ധ്യക്ഷത വഹിച്ചു. പി.സോമസുന്ദരന്‍, കെ.കെ.പുരുഷോത്തമന്‍, പി.അബൂബക്കര്‍, സി.നാരായണന്‍, കെ. അബ്ദുള്ള മാസ്റ്റര്‍, കെ.അനീസ്, സി.ഷനൂബ്, പി.പി.നിഖില്‍ദേവ്, ടി.മുഹമ്മദ്, വനിതാവേദി ഭാരവാഹികളായ പി.ആയിഷാബി, കെ.പി.ബുഷ്‌റ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.