കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

Wednesday 27 July 2016 9:57 am IST

കുറ്റിപ്പുറം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ കുറ്റിപ്പുറം എക്‌സൈസ് പിടികൂടി വളവന്നൂര്‍ പുതുക്കുടി വീട്ടില്‍ കോമു മകന്‍ ഷാഹുല്‍ ഹമീദ്, കടുങ്ങാത്തുകുണ്ട് അമ്പലകുളങ്ങര, ബീരാന്‍ മകന്‍ മുബീനുല്‍ ഹഖ് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് ആവശ്യമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ മുഖാന്തിരം ആവശ്യപ്പെട്ടാല്‍ കാറില്‍ വന്ന് വിതരണം ചെയ്യുകയായിരുന്നു പതിവ്. പ്രതികളുടെ ഫോണിലേക്ക് ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസ് സംഘം വിളിച്ച് കഞ്ചാവ് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഇവര്‍ മുമ്പ് പലതവണ കഞ്ചാവ് വില്‍പ്പനക്ക് പിടിയിലായിട്ടുള്ളവരാണ്. കാറിലെത്തിയ പ്രതികളെ എക്‌സൈസ് സംഘം കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയതിന് ശേഷവും പ്രതികളുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളുടെ കോളുകള്‍ വന്നുകൊണ്ടേയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി വില്‍പ്പന നടത്താറാണ് പതിവ്. കഞ്ചാവ് സൂക്ഷിച്ചിരുന്ന കെഎല്‍ 55 ജി 324 മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജെ.റോയ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.അഭിലാഷ്, ജി.സുനില്‍, ഡിഇഒമാരായ ഹംസ, സുനീഷ്, ലതീഷ്, ഷിബു ശങ്കര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.