ക്ലാസിക്‌ ഭാവനകളുടെ കൊടുമുടികള്‍ പ്രഭാഷണ പരമ്പരക്ക്‌ ഇന്ന്‌ തുടക്കം

Sunday 26 February 2012 10:51 pm IST

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത്‌ ക്ലാസിക്ക്‌ ഭാവനകളുടെ കൊടുമുടികള്‍ എന്ന വിഷയത്തിലുള്ള പ്രഭാഷണ പരമ്പരയ്ക്ക്‌ ഇന്ന്‌ തുടക്കം. വൈകുന്നേരം 4.30ന്‌ ഒ.എന്‍.വി.കുറുപ്പ്‌ ഉദ്ഘാടനം ചെയ്യും. ഡോ.എം.ലീലാവതി അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എം.തോമസ്‌ മാത്യൂ, വിജയലക്ഷ്മി, പ്രൊഫ.പി.എ.ഇബ്രാഹിം കുട്ടി, എം.പി.ബെന്നി എന്നിവര്‍ പ്രസംഗിക്കും. നാളെ വൈകുന്നേരം 4.30ന്‌ മഹാഭാരതത്തെക്കുറിച്ച്‌ പ്രൊഫ.തറുവൂര്‍ വിശ്വംഭരന്‍ പ്രഭാഷണം നടത്തും. പ്രൊഫ.എം.അച്ചുതന്‍ അദ്ധ്യക്ഷത വഹിക്കും. ശിവാനന്ദഷേണായി സ്വാഗതവും പി.യു.അമീര്‍ നന്ദിയും പറയും. 29ന്‌ വൈകുന്നേരം 4.30ന്‌ നളചരിതത്തെക്കുറിച്ച്‌ കെ.സി.നാരായണന്‍ പ്രഭാഷണം നടത്തും. ഡോ.എന്‍.അജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജോഷി ജോര്‍ജ്‌ സ്വാഗതവും എ.കെ.പുതുശ്ശേരി നന്ദിയും പറയും. മാര്‍ച്ച്‌ ഒന്നിന്‌ ആന്റണിയെക്കുറിച്ച്‌ പ്രൊഫ.എം.കെ.സാനു പ്രഭാഷണം നടത്തും. ഡോ.പി.കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍.ആര്‍.ശശികുമാര്‍ സ്വാഗതവും നെട്ടൂര്‍ സി.പി.ജോണ്‍ നന്ദിയും പറയും. മാര്‍ച്ച്‌ രണ്ടിന്‌ വാല്മീകി രാമായണത്തെക്കുറിച്ച്‌ ഡോ.എം.ലീലാവതി പ്രഭാഷണം നടത്തും. ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. എ.കെ.മുഹമ്മദ്‌ താഹിര്‍ സ്വാഗതവും കെ.പി.സജീവ്‌ നന്ദിയും പറയും. മൂന്നിന്‌ വൈകിട്ട്‌ 4.30ന്‌ ഗോഡ്സ്‌ പോപര്‍ എന്നവിഷയത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രഭാഷണം നടത്തും. ഡോ.മ്യൂസ്‌ മേരി ജോര്‍ജ്ജ്‌ അദ്ധ്യക്ഷത വഹിക്കും. എം.എ.രാജപ്പന്‍ സ്വാഗതവും ടി.ഹരിദാസ്‌ നന്ദിയും പറയും. നാലിന്‌ വൈകുന്നേരം 4.30ന്‌ അഭിജ്ഞാന ശാകുന്തളത്തെക്കുറിച്ച്‌ ഡോ.കെ.ജി.പൗലോസ്‌ പ്രഭാഷണം നടത്തും. പ്രൊഫ.നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജോണ്‍ ഡിറ്റോ പി.ആര്‍. സ്വാഗതവും ഹസ്സന്‍ നാസിര്‍ നന്ദിയും പറയും. അഞ്ചിന്‌ വൈകുന്നേരം 4.30ന്‌ ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന കൃതിയെക്കുറിച്ച്‌ ഡോ.എസ്‌.കെ.വസന്തന്‍ പ്രഭാഷണം നടത്തും. അഡ്വ.സാജന്‍ മണ്ണാളി അദ്ധ്യക്ഷത വഹിക്കും. ഖദീജ സെയ്ത്‌ മുഹമ്മദ്‌ സ്വാഗതവും പുല്ലാര്‍ക്കാട്‌ ബാബു നന്ദിയും പറയും. ആര്‍ന്‌ വൈകുന്നേരം ഷേയ്ക്സ്പിയറുടെ കിങ്ങ്ലിയര്‍ എന്ന കൃതിയെക്കുറിച്ച്‌ ഐ.ഷണ്‍മുഖദാസ്‌ പ്രഭാഷണം നടത്തും. ഡോ.സി.എസ്‌.ജയറാം അദ്ധ്യക്ഷത വഹിക്കും. സെബാസ്റ്റ്യന്‍ സ്വാഗതവും ടി.എ.ഇബ്രാഹിം നന്ദിയും പറയും. ഏഴിന്‌ വൈകുന്നേരം 4.30ന്‌ ടോള്‍സ്റ്റോയിയുടെ അന്ന കരനീനയെക്കുറിച്ച്‌ പ്രൊഫ. വി.എം.വിനയകുമാര്‍ പ്രഭാഷണം നടത്തും. ഡോ.ഷാജി ജേക്കബ്‌ അദ്ധ്യക്ഷത വഹിക്കും. എം.പി.പ്രകാശം സ്വാഗതവും ഒ.പി.ജോസഫ്‌ നന്ദിയും പറയും. എട്ടിന്‌ വൈകുന്നേരം 4.30ന്‌ വിക്ടര്‍യുഗോയുടെ പാവങ്ങള്‍ എന്ന കൃതിയെക്കുറിച്ചു ഡോ.പോള്‍ തേലക്കാട്ട്‌ പ്രഭാഷണം നടത്തും. പി.എന്‍.പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍.കെ.എം.ഷെരീഫ്‌ സ്വാഗതവും ധനു എളങ്കുന്നപുഴ നന്ദിയും പറയും. ഒമ്പതിന്‌ വൈകുന്നേരം 4.30ന്‌ ഗീതാഞ്ജലിയെക്കുറിച്ച്‌ കെ.വി.സജയ്‌ പ്രഭാഷണം നടത്തും. ഡോ.അഥീന നിരങ്ങ്‌ അദ്ധ്യക്ഷത വഹിക്കും. ചന്തിരൂര്‍ ദിവാകരന്‍ സ്വാഗതവും എം.എസ്‌.അഗസ്റ്റിന്‍ നന്ദിയും പറയും. പത്തിന്‌ വൈകുന്നേരം 4.30ന്‌ ഹോമറുടെ ഇലയഡിനെക്കുറിച്ച്‌ ഡോ.എം.പി.നാരായണന്‍ പ്രഭാഷണം നടത്തും. ടി.ജയചന്ദ്രന്‍ സ്വാഗതവും അയ്മനം രവീന്ദ്രന്‍ നന്ദിയും പറയും. പതിനെന്നിന്‌ വൈകുന്നേരം 4.30ന്‌ സെര്‍വാന്റീസിന്റെ ഡോണ്‍ക്വിക്സോട്ടിനെക്കുറിച്ച്‌ ഡോ.പി.കെ.രാജശേഖരന്‍ പ്രഭാഷണം നടത്തും. എന്‍.കെ.എ.ലത്തീഫ്‌ അദ്ധ്യക്ഷത വഹിക്കും. ഗിരീഷ്‌ ജനാര്‍ദ്ദനന്‍ സ്വാഗതവും സമദ്‌ പനയപ്പിള്ളി നന്ദിയും പറയും. 12ന്‌ വൈകുന്നേരം 4.30ന്‌ ചിലപ്പതികാരത്തെക്കുറിച്ച്‌ എസ്‌.രമേശന്‍ നായര്‍ പ്രഭാഷണം നടത്തും. സി.ആര്‍.ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍.എസ്‌.ഭാസ്ക്കര്‍ സ്വാഗതവും എം.പി.ബെന്നി നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.