ജിഷ വധക്കേസ് പ്രതിയ്ക്ക് ലഹരിവസ്തുക്കള്‍ കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Wednesday 27 July 2016 2:30 pm IST

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീര്‍ ഉല്‍ ഇസ്ലാമിന് ലഹരിവസ്തുക്കളടങ്ങിയ പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം അമീര്‍ ഉല്‍ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി നീട്ടി. അടുത്ത മാസം 10 വരെയാണ് കസ്റ്റഡി നീട്ടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.