കോഴിക്കോട്: ഫാറൂഖ് കോളേജില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനും ഇടതുപക്ഷ ഇസ്ലാമിക ചിന്തകനുമായ അസീസ് തരുവണയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂരപ്പന്‍കോളേജ് എബിവിപി വനിതാവിഭാഗം പ്രതിഷേധ സദസ് നടത്തി.
സംഭവത്തില്‍ വനിതാകമ്മീഷന് ഇടപെടണമെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ മൗനം കൈവെടിയണമെന്നും പ്രതിഷേധസദസ് ആവശ്യപ്പെട്ടു. എബിവിപി യൂണിറ്റ് സെക്രട്ടറി സി. സനൂപ്, യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത്, ഇ.കെ. ഹരിപ്രസാദ്, അതുല്യ തുടങ്ങിയവര്‍ നേ തൃത്വം നല്കി. തുടര്‍ന്ന് കാര്‍ഗില്‍ അനുസ്മരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: