ആലപ്പുഴ: നഗരത്തിലെ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണമില്ലന്നും മത്സരഓട്ടമാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്. തകര്‍ന്ന റോഡുകള്‍ നന്നാക്കി വരുന്നതിന്റെ ഭാഗമായി ബസുകള്‍ സര്‍വ്വീസ് നടത്തി വരുന്ന വഴികളും സമയവും സംബന്ധിച്ച് ചില താത്കാലിക ഭേദഗതിയുടെ ഭാഗമാണിതെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ കെബിടിഎ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.നവാസ്, ഷാജിലാല്‍, എസ്.എം.നാസര്‍, എന്‍.സലിം, നവാസ് പാറയില്‍, സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: