ലോസാഞ്ജലസ്: എണ്‍പത്തി നാലാമത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദി ആര്‍ട്ടിസ്റ്റി മികച്ച ചിത്രത്തിനുള്ള ഓസ്കാറും ജീന്‍ ദുജാര്ദിന് മികച്ച നടനുള്ള ഓസ്കാറും സ്വന്തമാക്കി. ക്രിസ്റ്റഫര്‍ പ്ലമര്‍ മികച്ച സഹനടനും ഒക്ടേവിയ സ്പെന്‍സര്‍ മികച്ച സഹനടിക്കുമുള്ള ഓസ്കാര്‍ നേടി. ദി ആര്‍ട്ടിസ്റ്റിലെ അഭിനയമികവാണ് ദുജാര്ദിന് അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തത്.
ദി അര്‍ട്ടിസ്റ്റ് സംവിധാനം ചെയ്ത മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകനുള്ള ഒസ്കാര്‍ നേടി. ‘ബിഗിനേഴ്സ്’ എന്ന ചിത്രത്തിലെ അഭിനയമാണ് പ്ലമറെ ഓസ്കാറിന് അര്‍ഹനാക്കിയത്. അക്കാദമി അവാര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ മികച്ച സഹനടനുള്ള ഓസ്കാര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ അഭിനേതാവാണ് പ്ലമര്‍. ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയുടെ വേഷത്തിലെത്തിയ പ്ലമര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
‘ദി ഹെല്പ്’ എന്ന ചിത്രത്തിലെ അഭിനയമാണ് ഒക്ടേവിയ സ്പെന്‍സറിന് ഓസ്കാര്‍ നേടിക്കൊടുത്തത്. ചിത്രത്തില്‍ ഒരു വീട്ടുജോലിക്കാരുടെ വേഷത്തിലാണ് സ്പെന്‍സര്‍ എത്തിയത്. 11 നോമിനേഷനുകളുമായെത്തിയ ‘ഹ്യൂഗോ’ ഇതുവരെ നാല് അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞു. മികച്ച ഛായാഗ്രഹണം, ശബ്ദമിശ്രണം, ശബ്ദസന്നിവേശം, കലാസംവിധാനം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ഹ്യൂഗോ ഇതുവരെ നേടിയത്. ‘സെപറേഷന്’ ആണ് മികച്ച വിദേശ ഭാഷ ചിത്രം.
മറ്റ് അവാര്‍ഡുകള്‍ :
മികച്ച തിരക്കഥ-വുഡി അലന്(മിഡ്നൈറ്റ് ഇന്‍ പാരീസ്), അവലംബിത തിരക്കഥ-അലക്സാണ്ടര്‍ പയനി(ദി ഡിസന്റ്സ്), ചിത്ര സന്നിവേശം-(ദി ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റൂ), ശബ്ദസങ്കലനം-ടോം ഫ്ലാഷ്മാന്‍, ജോണ്‍ മിഡ്ഗലെ(ഹ്യൂഗോ), ശബ്ദസന്നിവേശം-ഫിലിപ്പ് സ്റ്റോക്സ്റ്റണ്‍, യൂജിന്‍ ഗിയേര്‍ട്ടി (ഹ്യൂഗോ), ഛായാഗ്രഹണം-റോബര്‍ട്ട് റിച്ചാര്‍ഡ് സണ്‍(ഹ്യൂഗോ), സംഗീതം-ബ്രെറ്റ് മക്കന്‍സി(മാന്‍ ഓര് മപ്പറ്റ്), പശ്ചാത്തല സംഗീതം-ലുഡോവിക് ബോഴ്സ്(ദി ആര്‍ട്ടിസ്റ്റ്), കലാസംവിധാനം-ഡാന്റെ ഫെരറ്റി(ഹ്യൂഗോ), വസ്ത്രാലങ്കാരം-മാര്‍ക്ക് ബ്രിഡിജിസ്(ദി ആര്‍ട്ടിസ്റ്റ്), സഹനടി-ഒക്ടേവിയ സ്പെന്‍സര്‍(ദ ഹെല്പ്), ചമയം-മാര്‍ക് കുളിയര്‍, ജെ റോയ് ഹെലന്‍ഡ്(ദി അയണ്‍ ലേഡി), മികച്ച ഡോക്യുമെന്ററി-അണ് ഡിഫറ്റഡ്, മികച്ച ആനിമേഷന്‍ ചിത്രം-റാങ്കോ, ഹ്രസ്വ ചിത്രം(ലൈവ് ആക്ഷന്‍)-ദി ഷോര്‍, ഹ്രസ്വചിത്രം(ആനിമേറ്റഡ്)-ദി ഫന്റാസ്റ്റിക് ഫ്ലൈയിങ് ബുക്സ് ഓഫ് മി. മോറിസ് ലെസ്മോര്‍, വിഷ്വല്‍ ഇഫക്ട്സ്-റോബ് ലെഗാറ്റോ, ജോസ് വില്യംസ്, ബെന്‍ ഗ്രോസ്മാന്, അലക്സ് ഹെന്നിങ്(ഹ്യൂഗോ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: