മൂന്നാര്‍: ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ഒരു പശു ചത്തു. കടലാര്‍ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ മുത്തുലക്ഷ്മിയുടെ പശുവാണ് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കു മുമ്പ് രണ്ടര വയസ്സുള്ള പശുവിനെ മേയാന്‍ വിട്ടിരുന്നു. തുടര്‍ന്ന് പശു മടങ്ങി വന്നിരുന്നില്ല. ബുധനാഴ്ച രാവിലെ തേയിലത്തോട്ടത്തിലെ ഫീല്‍ഡ് നമ്പര്‍ പത്തിലാണ് പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എസ്റ്റേറ്റിലെ തൊഴിലാളികളാണ് പശുവിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്. സീനിയര്‍ വെറ്റിനറി സര്ജന് ഡോ. വി. സെല്‍വം സ്ഥലത്തെത്തി പരിശോധന നടത്തി ചെന്നായ്ക്കളുടെ ആക്രമണത്തില്‍ തന്നെയാണ് പശു ചത്തതെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: