തൊടുപുഴ: നഗരസഭ ബസ്റ്റാന്റിന് സമീപത്ത് പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒരാള്‍ പിടിയില്‍. തൊടുപുഴ ബസ്റ്റ് മൊബൈല്‍സ് ഉടമ പാലക്കാട് ആലത്തൂര്‍ വാവള്ളിയാപ്പുരം തരൂര്‍ ചുള്ളിക്കുളമ്പ് വീട്ടില്‍ ഫൈസല്‍(28) നെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ കടയില്‍ നിന്നും 90 പായ്ക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കടയില്‍ രാവിലെ തന്നെ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. പ്രിന്‍സിപ്പല്‍ എസ്ഐ വി ജയകുമാര്‍, ഡിവൈഎസ്പി ജി വേണുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സബ് ഇന്‍സ്പെക്ടര്‍ റ്റി ആര് രാജന്, ഉദ്യോഗസ്ഥരായ അശോകന്, അരുണ്‍, ഉണ്ണികൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: