ചെന്നൈ: തമിഴ്നാട് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷനായി മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ നിയമിച്ചേക്കും. വരാന്‍ പോകന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് ചിദംബരത്തെ അധ്യക്ഷനാക്കുവാനാണ് നീക്കം. മഹാരാഷ്ട്രയില്‍ നിന്നും ഈയിടെ ചിദംബരത്തെ രാജ്യസഭയിലേയ്ക്ക് എത്തിച്ചിരുന്നു.
ഇസ്രദ് ജഹാന് കേസിലെ വ്യാജസത്യവാങ്മൂലം, മകന് കാര്‍ത്തിക് ചിദംബരം ഉള്‍പ്പെട്ട നിരവധി അഴിമതിക്കേസുകളിലെല്ലാം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ടിഎന്‍സിസി പ്രസിഡന്റായി നിയമിക്കാന്‍ പോകുന്നത്.
സോണിയ ഗാന്ധി പ്രത്യേക താല്പര്യമെടുത്ത് രാജ്യസഭയില്‍ എത്തിച്ചത് തന്നെ കേസുകളില്‍ നിന്നും ചിദംബരത്തെ രക്ഷപ്പെടുത്തുവാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: