ആലപ്പുഴ: പൊതുഗതാഗതത്തിന്റെ പ്രസക്തിയെന്ന വിഷയത്തെ ആസ്പദമാക്കി കേരള റോഡ് സുരക്ഷാ കര്‍മസമിതി സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം 31ന് അമ്പലപ്പുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ടൗണ്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. കര്‍മസമിതി സംസ്ഥാന പ്രസിഡന്റ് ബി. സുജാതന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ. തച്ചക്കരി, ആലപ്പുഴ ആര്‍ടിഒ എബി ജോണ്‍ വിഷയാവതരണം നടത്തും. റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ഡോ. ഹരിപ്രസാദ് നിര്‍വഹിക്കും. തുടര്‍ന്ന് കാവ്യസന്ധ്യ നടക്കും. പത്രസമ്മേളനത്തില്‍ കേരള റോഡ് സുരക്ഷാ കര്‍മസമിതി പ്രസിഡന്റ് ബി. സുജാതന്‍, ജനറല്‍ സെക്രട്ടറി ഇ. ഖാലിദ്, പി. വേണുക്കുട്ടന്‍, ആര്. സ്കന്ദന്, ഫിലിപ്പോസ് തത്തംപള്ളി, ബേബി പാറക്കാടന്‍, പ്രദീപ്കൂട്ടാല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: