ഭരണങ്ങാനത്ത് ഗതാഗത നിയന്ത്രണം

Wednesday 27 July 2016 9:56 pm IST

പാലാ: അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും ഭരണങ്ങാനത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. വിലങ്ങുപാറ ജംങ്ഷന്‍ മുതല്‍ ചര്‍ച്ച്‌വ്യൂ റോഡുവരെ ഇന്ന് വൈകിട്ട് ആറു മുതല്‍ രാത്രി ഒന്‍പതുവരെയും നാളെ രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ട്‌വരെ വണ്‍വേയായിരിക്കും. ഈരാറ്റുപേട്ടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ വിലങ്ങുപാറ ജംക്ഷനില്‍ യാത്രക്കാരെ ഇറക്കി ഇടത്തോട്ട് തിരിഞ്ഞ് ചര്‍ച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിലെത്തണം. പാലായില്‍നിന്ന് വരുന്ന ബസുകള്‍ അല്‍ഫോന്‍സാ ടവറിനുമുന്നില്‍ യാത്രക്കാരെ ഇറക്കി പ്രധാനറോഡിലൂടെ മുന്നോട്ടു പോകണം. പാലായില്‍നിന്നുള്ള വലിയവാഹനങ്ങള്‍ റിലയന്‍സ് പമ്പ് പരിസരത്തും ഈരാറ്റുപോട്ടയില്‍നിന്നുള്ള വലിയ വാഹനങ്ങള്‍ വിലങ്ങുപാറ ക്ഷേത്രം ഭാഗത്തും പാര്‍ക്ക് ചെയ്യണം. ചെറുവാഹനങ്ങല്‍ സ്‌ക്കൂള്‍ മൈതാനം എസ് എച്ച് സ്‌ക്കുള്‍ ഗ്രൗണ്ട് അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ മൈതാനം മുതുപ്ലാക്കല്‍ ഗൗണ്ട് എന്നിവിടങ്ങളിലും ഇരുചക്രവാഹനങ്ങള്‍ മാതൃഭവന്‍, പുതുതായി നിര്‍മ്മിച്ച അസ്സീസി ആര്‍ക്കേഡ്, വെട്ടുകല്ലേല്‍ ഏജന്‍സീസിന് ഇവയ്ക്ക് മുമ്പിലും പാര്‍ക്ക് ചെയ്യണം. വിലങ്ങുപാറ ജംക്ഷന്‍ മുതല്‍ അല്‍ഫോന്‍സാഗയിറ്റ് വരെയുള്ള മെയിന്‍ റോഡില്‍ പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ തീര്‍ത്ഥാടനകേന്ദത്തിലെത്തുന്ന എല്ലാ വാഹനങ്ങളും അല്‍ഫോന്‍സാ ഗയിറ്റുവഴി കയറി ഇടവകദൈവാലയത്തിന്റെ മുമ്പില്‍കൂടി മടങ്ങി പോകോണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.