കണ്ണൂര്‍: നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 100 പവനുമായി യുവാവ് പിടിയില്‍. കൊടുവള്ളി സ്വദേശി പോത്തുപുരക്കല് നാസറിന്റെ മകന് നൗഫലി(25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 6 മണിയോടെ കണ്ണൂര്‍ ടൗണ്‍ എസ്.ഐ ബി. ഉണ്ണികൃഷ്ണനും സംഘവും കണ്ണൂര്‍ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്തുവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊടുവള്ളിയിലെ ജ്വല്ലറിയില്‍ നിന്നും ചെറുവത്തൂരുള്ള മറ്റൊരു ജ്വല്ലറിയിലേക്ക് സാമ്പിളുകള്‍ കാണിക്കാന്‍ കൊണ്ടുപോകുകയായിരുന്നു എന്നായിരുന്നു നൗഫലിന്റെ വിശദീകരണം. എന്നാല്‍ ഏറെ വൈകിയിട്ടും മതിയായ രേഖകള്‍ ഹാജരാക്കാന്‍ നൗഫലിന് സാധിച്ചില്ല. തുടര്‍ന്ന് കൊമേര്‍സ്യല്‍ ടാക്സ് വിഭാഗത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: