മട്ടന്നൂര്‍: മട്ടന്നൂര്‍ യൂണീവേഴ്സല് കോളേജില്‍ പിഎസ്സി പരീക്ഷാ പരിശീലന പരിപാടി 31 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് കരിയര്‍ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഇന്ന് കാലത്ത് 9.30 മുതല്‍ മട്ടന്നൂര്‍ കൈലാസ് ഓഡിറ്ററയത്തില് നടക്കും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. സി.എം.ബാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ കെ.ശശീന്ദ്രന്, കെ.കെ.സുനില്‍കുമാര്‍, കൃഷ്ണകുമാര്‍ കണ്ണോത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: