കൂത്തുപറമ്പ്: മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം അനുസ്മരണവും ജീവചരിത്ര പ്രദര്‍ശിനിയും നടത്തി. കൂത്തുപറമ്പ് കണ്ണാടിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കലാമിന്റെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. കണ്ണാടി പ്രസിഡണ്ട് അഡ്വ.എം.കെ.രഞ്ചിത്ത്, ഒ.രാഗേഷ്, സി.കെ.സുരേഷ്, പാലായി പി.ബിനോയ്, അനില്‍ കൂത്തുപറമ്പ്, ശ്യാം മൂരിയാട്, പ്രജീഷ് ബാബു, കെ.എ.പ്രത്യൂഷ്, സി.കെ.രാജനാരായണ്‍, ഷിബു എന്നിവര്‍ നേതൃത്വം നല്കി. കലാമിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന പരിപാടിയുടെ ഭാഗമായി കലാമിനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: