തിരുവനന്തപുരം: കോഴിക്കോട് മോണൊ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടം 2015ല്‍ കമ്മിഷന് ചെയ്യാനാകുമെന്നു വ്യവസായ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. പദ്ധതിക്കു മുഖ്യമന്ത്രി ചെയര്‍മാനായി പ്രത്യേക കമ്പനി രൂപീകരിക്കും. വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ ദല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയിലായിരിക്കും മോണോ റെയില്‍ പദ്ധതി നടപ്പിലാക്കുക. മൂന്നു മാസത്തിനകം പദ്ധതിയെക്കുറിച്ച് വിശദമായ പഠനറിപ്പോര്‍ട്ട് തയാറാക്കും.
മോണോ റെയില്‍ പദ്ധതിയുടെ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് ചര്‍ച്ചയില്‍ ഇ ശ്രീധരന് സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: