കണ്ണൂര്‍: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനതല ഖാദി ഓണം-ബക്രീദ് മേള കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ആഗസ്ത് 13 ന് ആരംഭിക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പളളിയുടെ അധ്യക്ഷതയില്‍ മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് തുടങ്ങിയവര്‍ സംബന്ധിക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പളളി, പി.കെ.ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് എന്നിവര്‍ രക്ഷാധികാരികളും മേയര്‍ ഇ.പി.ലത ചെയര്‍മാനും ആര്.തുളസീധരന്‍ പിളള ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: