കണ്ണൂര്‍: എസ്എന്‍ കോളേജ് എന്‍സിസി കേഡറ്റുകള്‍ കാര്‍ഗില്‍ വിജയ് ദിവസം ആചരിച്ചു. കോളേജിന് സമീപമുള്ള കാര്‍ഗില്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്ന് രാഷ്ട്രഅഖണ്ഡത സംരക്ഷിക്കാനും ദേശത്തിനു വേണ്ടി ആവശ്യം വന്നാല്‍ ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്നും പ്രതിജ്ഞ ചെയ്തു. എവര്‍ഷൈന്‍ ക്ലബ് സ്ഥാപിച്ച കാര്ഗില്സ്തൂപവം ചത്വരവും വൃത്തിയാക്കുകയും യുദ്ധത്തില്‍ മരണമടഞ്ഞ വീരജവാന്മാരെ അനുസ്മരിക്കുകയും ചെയ്തു. ചടങ്ങിന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമങ്കലത്തും എന്‍സിസി ഓഫിസര്‍ ക്യാപ്റ്റന്‍ സി.പി.സതീഷും നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: