തലശ്ശേരി: കതിരൂര്‍ പുല്ല്യോട്ട് ഗവ.എല്‍പി സ്കൂളില്‍ നടന്ന ഡോ.എ.പി.ജെ.അബ്ദുള്‍കലാം അനുസ്മരണവും കുട്ടികളുടെ തിയേറ്റര്‍ ഉദ്ഘാടനവും എ.എന്‍.ഷംസീര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.എം.ശിവകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എം.ഷീബ അധ്യക്ഷത വഹിച്ചു.
പയ്യാവൂര്‍: ചാമക്കാല്‍ ഗവ.എല്‍പി സ്കൂളില്‍ കലാം അനുസ്മരണം നടത്തി. അബ്ദുള്‍ കലാമിന്റെ വേഷത്തില്‍ എത്തിയ വിദ്യാര്‍ത്ഥി കുട്ടികളുമായി അഭിമുഖം നടത്തി. ആദര്‍ശ് എന്ന വിദ്യാര്‍ത്ഥിയാണ് കലാമിന്റെ രൂപത്തില്‍ എത്തിയത്. ഹെഡ്മിസ്ട്രസ് എല്‍സമ്മ മാത്യു, കെ.വി.ഗോവിന്ദന്, ജോസ്ന ജോസ്, ആന്‍സി കെ.എ, സൗമ്യ ദിനേശ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: