തലശ്ശേരി: കതിരൂര്‍ ഗ്രാമപഞ്ചായത്തിനെ കുരുമുളക് ഗ്രാമമാക്കി മാറ്റുവാന്‍ പദ്ധതികള്‍ തയ്യാറാക്കിയതായി പ്രസിഡണ്ട് എം.ഷീബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 600 വര്‍ഷത്തിലേറെ പഴക്കമുള്ള തലശ്ശേരി കുരുമുളകിന്റെ പെരുമ നിലനിര്‍ത്തുന്നതിന് വേണ്ടി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സഹകരണ സാംസ്കാരിക സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ പഞ്ചായത്തിലെ 8000 വീടുകളില്‍ കുരുമുളക് വള്ളികള്‍ എത്തിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി വി.എം.ഷീജ, കെ.വി.പവിത്രന്, എ.സംഗീത എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: